വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ കാറിടിച്ച് പെൺകുട്ടിയ്ക്ക് ഗുരുതര പരിക്ക്. കുട്ടിയെ ടെമ്പിൾ സ്ട്രീറ്റിലെ ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്ലോൺമെല്ലോണിൽ ബുധനാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. വഴിയിലൂടെ നടന്ന് പോകുകയായിരുന്നു പെൺകുട്ടി. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്ത് പോലീസ് സാങ്കേതിക പരിശോധന നടത്തി.
Discussion about this post

