ഡൊണഗൽ: കാണാതായ ഡൊണഗൽ സ്വദേശിയായ യുവാവിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. 22 വയസ്സുള്ള കിയാൻ ഗില്ലസ്പിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അന്വേഷണ സംഘത്തിന് മൃതദേഹം ലഭിച്ചത്.
സ്ലൈഗോയിലെ ബല്ലിനോഡിൽ നിന്നായിരുന്നു കിയാനെ കാണാതെ ആയത്. തുടർന്ന് കുടുംബാംഗങ്ങൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ ആയിരുന്നു മൃതദേഹം കണ്ടെടുത്തത്.
Discussion about this post

