ലിമെറിക്ക്: ലിമെറിക്ക് ക്രിമിനൽ കോടതി കെട്ടിടത്തിലെ എലിശല്യം പരിഹരിക്കുന്നതിനുള്ള നടപടികൾ പ്രാവർത്തികമാക്കിയതായി കോർട്ട് സർവ്വീസ്. കോടതിയിലെ എലിശല്യം സംബന്ധിച്ച വാർത്തകളും ചിത്രങ്ങളും വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് നടപടികൾ ആരംഭിച്ചത്. കോടതി പരിസരം നിരീക്ഷിച്ചുവരികയാണെന്ന് കോർട്ട് സർവ്വീസ് അറിയിച്ചു.
മുൾഗ്രേസ് സ്ട്രീറ്റിലാണ് ക്രിമിനൽ കോടതി സമുച്ചയം സ്ഥിതിചെയ്യുന്നത്. ഇതിന്റെ കാർ പാർക്കിംഗ് ഏരിയയിൽ എലികൾ വിഹരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ഇതോടെയാണ് എലിശല്യം പുറംലോകം അറിഞ്ഞത്.
Discussion about this post

