ഡബ്ലിൻ: ഡിസിപ്ലിനറി അപ്പീൽ പാനലിന്റെ വാദം കേൾക്കലിനെതിരെ കോടതിയെ സമീപിച്ച വിവാദ അധ്യാപകൻ എനോക്ക് ബർക്കിന് തിരിച്ചടി. അപേക്ഷ കോടതി തളളി. വ്യാഴാഴ്ച അപ്പീൽ പരിഗണിച്ച ജസ്റ്റിസ് മൈക്കൽ ഒ കോണൽ ആയിരുന്നു ബർക്കിന്റെ ആവശ്യം നിരസിച്ചത്. ഇതോടെ ഇന്ന് ഡിഎപി വിഷയത്തിൽ വാദം കേൾക്കും.
ഇന്ന് രാവിലെ 10 മണിയ്ക്കാണ് വിൽസൺസ് ഹോസ്പിറ്റൽ സ്കൂളുമായുള്ള തർക്കത്തിൽ ഡിഎപി വാദം കേൾക്കാനിരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ബർക്ക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ അപേക്ഷയിൽ കോടതിയിൽ നിന്നും തീരുമാനം വരുന്നതുവരെ ഡിഎപി വാദം കേൾക്കുന്നത് നിർത്തിവയ്ക്കണമെന്നായിരുന്നു ബർക്കിന്റെ ആവശ്യം.
Discussion about this post

