ഡബ്ലിൻ: സെന്റ് സ്റ്റീഫൻസ് ഗ്രീൻ ഷോപ്പിംഗ് സെന്ററിന്റെ നവീകരണത്തിന് പച്ചക്കൊടി. പദ്ധതിയ്ക്ക് ഡബ്ലിൻ സിറ്റി കൗൺസിൽ ആസൂത്രണ അനുമതി നൽകി. 100 മില്യൺ യൂറോ ചിലവിട്ടാണ് സെന്റ് സ്റ്റീഫൻസ് ഗ്രീൻ ഷോപ്പിംഗ് സെന്റർ നവീകരിക്കുന്നത്. അതേസമയം പദ്ധതി വലിയ വിവാദത്തിന് കാരണം ആയിരുന്നു. പദ്ധതിയ്ക്കെതിരെ 61 നിവേദനങ്ങളാണ് കൗൺസിലിന് ലഭിച്ചത്.
ഡിടിഡിഎൽ ആണ് ഷോപ്പിംഗ് സെന്റർ നവീകരിക്കുന്നത്. ഷോപ്പിംഗ് സെന്ററിന്റെ പ്രധാന കവാടത്തിലെ മുൻഭാഗത്തിന്റെ പ്ലാനുകൾ ഡിടിഡിഎൽ മാറ്റി കൗൺസിൽ മുൻപാകെ സമർപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് അനുമതി നൽകിയിരിക്കുന്നത്.
ബികെഡിആർക്കിടെക്റ്റ്സ്/ഒ’ഡൊണൽ + ടുമി സഹകരണത്തിലൂടെ നടപ്പിലാക്കുന്ന പദ്ധതി 3,000 ഓഫീസ് ജീവനക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.

