ടൈറോൺ: കൗണ്ടി ടൈറോണിൽ ജോലിസ്ഥലത്ത് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. വടക്കൻ അയർലൻഡിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി വകുപ്പാണ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.
ഫിലിപ്പീൻസ് സ്വദേശിയായ ജെസ്റ്റോണി ടെനിയോ (27) ആണ് കൊല്ലപ്പെട്ടത്.
ബാലിഗില്ലൻ റോഡ് ഏരിയയിലെ ഹച്ചിൻസൺ ഫീഡ്സ് എന്ന മൃഗങ്ങൾക്കുള്ള തീറ്റ ഉദ്പാതിപ്പിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരൻ ആയിരുന്നു ടെനിയോ. ജോലിയ്ക്കിടെ യുവാവ് അപകടത്തിൽപ്പെടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം ഉണ്ടായത്.
Discussion about this post

