ഡബ്ലിൻ: അയർലൻഡിൽ വ്യാജ നാഷണൽ കാർ ടെസ്റ്റ് (എൻസിടി) ബുക്കിംഗ് വെബ്സൈറ്റ് വഴി തട്ടിപ്പ്. വ്യാജ വെബ്സൈറ്റ് വഴി ബുക്കിംഗ് നടത്തിയ നിരവധി പേർക്കാണ് പണം നഷ്ടമായത്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 660 യൂറോയുടെ തട്ടിപ്പാണ് രാജ്യത്ത് നടന്നിട്ടുള്ളത്. അതേസമയം വ്യാജ സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നേരത്തെ തന്നെ അധികൃതർ നൽകിയിരുന്നു.
വ്യാജ എൻസിടി വെബ്സൈറ്റ് ഡ്രൈവിംഗ് ടെസ്റ്റുകൾ ബുക്ക് ചെയ്ത ഓരോരുത്തർക്കും 60 മുതൽ 89 യൂറോ വരെയാണ് നഷ്ടമായിട്ടുള്ളത്. ഇത് സംബന്ധിച്ച് പരാതികൾ ഉയർന്നതോടെ വെബ്സൈറ്റിനെതിരെ നടപടിയെടുത്തതായി ആർഎസ്എ വ്യക്തമാക്കി.
Discussion about this post

