ഡൊണഗൽ: അമിതവേഗതയിൽ വാഹനം ഓടിച്ച സംഭവത്തിൽ ഡൊണഗൽ സ്വദേശിയെ വാഹനമോടിക്കുന്നതിൽ നിന്നും അയോഗ്യനാക്കി കോടതി. ഇയാൾക്ക് മേൽ 1,050 യൂറോ പിഴയും ചുമത്തി. ലെറ്റർകെന്നി ജില്ലാ കോടതിയുടേത് ആണ് ഉത്തരവ്.
വടക്കൻ അയർലൻഡിലേക്ക് അമിതവേഗതയിൽ വാഹനാം ഓടിച്ച അലക്സ് വാർഡിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മണിക്കൂറിൽ 190 കിലോ മീറ്റർ വേഗതയിൽ ആയിരുന്നു അലക്സ് വാഹനം ഓടിച്ചത്. തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ വാഹനത്തിൻ ഇൻഷൂറൻസും ഉണ്ടായിരുന്നില്ല. ബൻക്രാനയിലെ ലിസോവൻ അവന്യൂവിൽ ആണ് 19 വയസ്സുള്ള അലക്സ് വാർഡ് താമസിക്കുന്നത്. കഴിഞ്ഞ വർഷം മെയ് 26 ന് ആയിരുന്നു സംഭവം ഉണ്ടായത്.
Discussion about this post

