കിൽഡെയർ: പ്രമുഖ ഗായകൻ ഡാനിയേൽ ഒ ഡോണലിന്റെയും ഭാര്യ മജെല്ലയുടെയും ജീവിതം പ്രമേയമാകുന്ന പ്രദർശനത്തിന് കൗണ്ടി കിൽഡെയറിൽ തുടക്കമാകും. ന്യൂബ്രിഡ്ജ് സിൽവർവെയറിലെ മ്യൂസിയം ഓഫ് സ്റ്റൈൽ ഐക്കണിലാണ് പ്രദർശനം ആരംഭിച്ചിരിക്കുന്നത്. ഇവരുടെ നൂറ് കണക്കിന് ആരാധകർ പ്രദർശനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘ഡാനിയേൽ & മജെല്ല ഒ’ഡോണൽ – സംഗീതം, ശൈലി, ഓർമ്മകൾ’ എന്നാണ് പ്രദർശനത്തിന് പേര് നൽകിയിരിക്കുന്നത്. സ്റ്റേജ് ഷോകളിൽ ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങൾ, സ്വകാര്യ ജീവിതത്തിലെയും ഷോകൾക്കിടയിലെയും അപൂർവ്വമായ നിമിഷങ്ങളുടെ ഓർമ്മകൾ എന്നിവ പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. 2002 ൽ ഡൊണഗലിലെ കിൻകാസ്ലാഗിലെ സെന്റ് മേരീസ് ചർച്ചിൽവച്ച് വിവാഹിതരാകുമ്പോൾ ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പ്രദർശനത്തിലെ മുഖ്യ ആകർഷണം.

