ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിലും വരും ദിവസങ്ങളിൽ ചൂട് കനക്കും. അന്തരീക്ഷ താപനില ഈ വാരം 19 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നാണ് മെറ്റ് ഓഫീസിന്റെ പ്രവചനം. ചൂട് കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ മാസം 22 മുതലാകും അന്തരീക്ഷ താപനില ഗണ്യമായി ഉയരുക. ഈ മാസം അവസാനം വരെ സമാന കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. ഏപ്രിൽ 24 ആയിരിക്കും ഈ വാരത്തിലെ ഏറ്റവും ചൂടുള്ള ദിനം. അന്നേദിവസം അന്തരീക്ഷ താപനില 19 ഡിഗ്രി സെൽഷ്യസിലേക്ക് എത്തും.
Discussion about this post

