ഡബ്ലിൻ: ജനാധിപത്യം സംരക്ഷിക്കാൻ ആഗോള സമൂഹം ഒന്നിയ്ക്കണമെന്ന് അയർലൻഡ് പ്രസിഡന്റ് കാതറിൻ കനോലി. സ്പെയിനിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കനോലി. ജനാധിപത്യം ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കനോലി പറഞ്ഞു.
ജനാധിപത്യത്തിന്റെ പ്രതിരോധം അന്താരാഷ്ട്ര അജണ്ടയുടെ കേന്ദ്ര ബിന്ദുവായി പ്രതിഷ്ഠിച്ചതിന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും പ്രത്യേക നന്ദി അർഹിക്കുന്നു. നാഗരികതയുടെ ചരിത്രം പരിശോധിക്കുമ്പോൾ ജനധിപത്യത്തിന് നിർണായക പങ്കുണ്ടെന്ന് വ്യക്തമാണ്. ജനാധിപത്യം ലോകത്തെ അതിന്റെ ഉന്നതിയിൽ എത്തിച്ചു. എന്നാൽ ഇപ്പോൾ ജനാധിപത്യം ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കനോലി കൂട്ടിച്ചേർത്തു.

