ഡബ്ലിൻ: കോർക്ക് ചെസ്സ് ക്ലബിന്റെ ഐറിഷ് ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം. മത്സരങ്ങളിൽ ഏയ്ഞ്ചൽ ബോബിയും, എയ്ഡൻ ബോബിയും വിജയം നേടി. ഐറിഷ് മലയാളി സമൂഹത്തിന് ഏറെ അഭിമാനകരമായ വാർത്തയാണ് ഇത്.
ഐറിഷ് ചെസ്സ് യൂണിയന്റെ ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 വിഭാഗത്തിൽ ആയിരുന്നു ഏയ്ഞ്ചൽ മത്സരിച്ച് വിജയം കൈവരിച്ചത്. കഴിഞ്ഞ തവണയും സമാന നേട്ടം ഏയ്ഞ്ചൽ കൈവരിച്ചിരുന്നു. അണ്ടർ 12 വിഭാഗത്തിൽ മത്സരിച്ച എയ്ഡൻ മൂന്നാം സ്ഥാനം നേടി. അതിന് മുൻപ് നടന്ന ആറ് സെറ്റ് മത്സരങ്ങളിൽ നാലെണ്ണത്തിലും എയ്ഡൻ വിജയിച്ചിരുന്നു.
Discussion about this post

