ഡബ്ലിൻ: ജോലിസ്ഥലത്തേയ്ക്കും തിരിച്ചും നഴ്സുമാർ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശം. നഴ്സുമാർക്ക് നേരെയുള്ള വംശീയ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംഘങ്ങൾ ആയി മാത്രമേ യാത്ര ചെയ്യാവൂവെന്നും ഐഎൻഎംഒ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ 200 ഓളം തവണയാണ് നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ആക്രമണത്തിന് ഇരയായിട്ടുള്ളത്. ഓരോ വർഷവും വംശീയ അധിക്ഷേപത്തിന് ഇരയാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ വർഷം 59 ആരോഗ്യപ്രവർത്തകർ ആയിരുന്നു വംശീയ അധിക്ഷേപത്തിനും ആക്രമണത്തിനും ഇരയായത്.
Discussion about this post

