ഡബ്ലിൻ: അയർലൻഡിലെ പൊതുയിടങ്ങളിൽ സ്ക്രാംബ്ലർ ബൈക്കുകൾ നിരോധിച്ചതിന് പിന്നാലെ അപകടത്തിൽ കൊല്ലപ്പെട്ട ഗ്രേസ് ലിഞ്ചിന്റെ മാതാവ് സിയോഭാൻ ലിഞ്ചിന് നേരെ സൈബർ ആക്രമണം. നിയമങ്ങളിലെ മാറ്റങ്ങൾക്കായി ഇനിയും മുന്നോട്ട് പോകുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ഭീഷണിയും ആക്രമണവും. ജനുവരിയിലാണ് സ്ക്രാംബ്ലർ ബൈക്കിടിച്ച് കൗമാരക്കാരിയായ ഗ്രേസ് ലിഞ്ച് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ കഴിഞ്ഞ മാസം സർക്കാർ പൊതുയിടങ്ങളിൽ സ്ക്രാംബ്ലർ ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തുകയായിരുന്നു.
സ്ക്രാംബ്ലർ ബൈക്കുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിലവിൽ രാജ്യത്ത് നിയമം ഉണ്ട്. ഇതിൽ മാറ്റം വരുത്തി ശിക്ഷാനടപടികൾ കർശനമാക്കണമെന്നാണ് സിയോഭാന്റെ ആവശ്യം. ഇതാണ് ആളുകളുടെ ഭീഷണി ഉയരാൻ കാരണം ആയത്. സിയോഭാന്റെ വീടിന് നേരെയും നിരവധി തവണ ആക്രമണം ഉണ്ടായിരുന്നു.

