ഡൊണഗൽ: ഐറിഷ് സംഗീതജ്ഞ മോയ ബ്രെണ്ണന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും. കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നും നാളെയും വീട്ടിൽ പൊതുദർശനം ഉണ്ടാകും. കഴിഞ്ഞ ദിവസമാണ് 73 വയസ്സുള്ള മോയ അപ്പർ ഡോറിലെ വീട്ടിൽവച്ച് നിര്യാതയായത്.
ഇന്നും നാളെയും ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 8 മണിവരെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. രാത്രി 8 മണിയ്ക്ക് ശേഷം പ്രാർത്ഥനകളും ഉണ്ടാകും. വെള്ളിയാഴ്ച രാവിലെ വീട്ടിൽ സംസ്കാരത്തോട് അനുബന്ധിച്ചുള്ള പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കും. ഇതിന് ശേഷം ഉച്ചയോടെ മൃതദേഹം ഡൊണഗലിലെ ക്രോളിയിലെ മീനാവീലിലുള്ള സെന്റ് പാട്രിക്സ് പള്ളിയിലേക്ക് കൊണ്ട് പോകും. ഇവിടുത്തെ പ്രാർത്ഥനകൾക്ക് ശേഷം മൃതദേഹം മഗെരഗല്ലൺ സെമിത്തേരിയിൽ സംസ്കരിക്കും.
Discussion about this post

