ഡബ്ലിൻ: ചൂടൻ ദിനങ്ങൾക്ക് പിന്നാലെ അയർലൻഡ് തണുക്കുന്നു. ഇന്നും നാളെയും രാജ്യത്ത് മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. അതേസമയം രാജ്യത്ത് കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ഇന്ന് വൈകീട്ട് 5 മണിയ്ക്ക് പ്രാബല്യത്തിൽവരും.
ഇന്ന് ഉച്ചയ്ക്ക് ശേഷം മുതൽ നാളെ രാവിലെ വരെ മഴ ലഭിക്കും. ചിലയിടങ്ങളിൽ അതിശക്തമായ മഴ ആയിരിക്കും ലഭിക്കുക. ഇത് വെള്ളപ്പൊക്കത്തിന് കാരണം ആയേക്കും. പടിഞ്ഞാറൻ ഭാഗത്താണ് കൂടുതൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളത്. അതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
Discussion about this post

