ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളികളായ മൂന്ന് പേർ അറസ്റ്റിൽ. വെസ്റ്റ് ബെൽഫാസ്റ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലെ കണ്ണികൾക്കായുള്ള തിരച്ചിലിൽ ആയിരുന്നു മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
39 ഉം 34 ഉം വയസ്സുള്ള രണ്ട് പുരുഷന്മാർ. 36 വയസ്സുള്ള സ്ത്രീ എന്നിവരാണ് അറസ്റ്റിലായത്. പാരാമിലിറ്ററി ക്രൈം ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓൾഡ് പാർക്ക് മേഖലയിലെ മൂന്ന് പ്രോപ്പർട്ടികളിൽ ആയിരുന്നു പരിശോധന.
Discussion about this post

