ന്യൂഡൽഹി ; മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ ഒൻപത് പാലങ്ങളുടെ നിർമ്മാണങ്ങൾ കൂടി പൂർത്തിയായി. വാപി , സൂറത്ത് സ്റ്റേഷനുകൾക്കിടയിലുള്ള പാലങ്ങളുടെ നിർമ്മാണങ്ങളാണ് പൂർത്തിയായത് . ഇതോടെ ആകെയുള്ള 24 പാലങ്ങളിൽ 12 എണ്ണത്തിന്റെ നിർമ്മാണമാണ് പൂർത്തിയായത് .
നവസാരി ജില്ലയിലെ ഖരേര നദിക്ക് കുറുകെയാണ് പാലം . ആകെ 20 നദികൾക്ക് കുറുകെയാണ് പാലങ്ങൾ നിർമിക്കുന്നത്. ഖരേര പാലത്തിന് 120 മീറ്ററാണ് നീളം. 40 മീറ്റർ വീതമുള്ള മൂന്ന് ഫുൾ സ്പാൻ ഗർഡറുകൾ ഉപയോഗിച്ചാണ് ഇവ നിർമിച്ചത്. തൂണുകൾക്ക് 14.5 മുതൽ 19 മീറ്റർ വരെ ഉയരമുണ്ട്. . ഇന്ത്യൻ റെയിൽവേയുടെ തന്നെ വിധി മാറ്റിമറിക്കുവാൻ മാത്രം ശക്തമായ ഈ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്. കരേര, പർ, പൂർണ്ണ , മിന്ദോല, അംബിക, ഔറംഗ,കോലക്, കാവേരി, വെംഗനിയ, ദാദർ, മോഹർ, വത്രക് എന്നിവിടങ്ങളിലെ പാലങ്ങളുടെ നിർമ്മാണമാണ് പൂർത്തിയായത് .
രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി ഗുജറാത്തിലൂടെ 2027 നവംബറോടെ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടും.ഇടനാഴി പൂർത്തിയാകുന്നതോടെ, മുംബൈയും അഹമ്മദാബാദും തമ്മിലുള്ള ദൂരം രണ്ട് മണിക്കൂറായി കുറയും. 1,08,000 കോടി രൂപയാണ് ഇതിനായി കേന്ദ്രസർക്കാർ മാറ്റിവെച്ചത്. ജപ്പാനുമായി സഹകരിച്ചാണ് പദ്ധതിയുടെ നിർമാണം.
പദ്ധതിയിലെ 24 പാലങ്ങളിൽ 20 എണ്ണം ഗുജറാത്തിലാണ് .ഏറ്റവും നീളം കൂടിയ പാലം നർമ്മദ നദിയ്ക്ക് കുറുകെയാണ് . താപി, മാഹി നദികളിലെ പാലങ്ങളും വലിയവയാണ്.