വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ വാഹനാപകടത്തിൽ ഗർഭസ്ഥശിശു മരിച്ച ദമ്പതികൾ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ലെയിൻസ്റ്റർ ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച. റോഡപകടങ്ങളിലെ ശിക്ഷകളുമായി ബന്ധപ്പെട്ട വ്യവസ്ഥയിൽ ഭേദഗതി വേണമെന്ന് ഇവർ രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെട്ടു.
2024 ൽ ആയിരുന്നു ദമ്പതികളുടെ ആറ് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയ്ക്ക് ആറ് മാസം ശിക്ഷവിധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ശിക്ഷ പര്യാപ്തമല്ലെന്നാണ് ദമ്പതികൾ പറയുന്നത്. ഗർഭസ്ഥശിശുവിനെ പ്രത്യേക ഇരയായി അംഗീകരിക്കില്ലെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി ആയിരുന്നു കോടതിയുടെ ഉത്തരവ്. ഈ വ്യവസ്ഥയിൽ മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടാണ് രാഷ്ട്രീയക്കാരുമായി കൂടിക്കാഴ്ച നടത്തിയത്.

