ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിമാർ നാളെ യോഗം ചേരും. പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ നേതൃത്വത്തിലാകും യോഗം. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, മന്ത്രിമാരായ ജാക്ക് ചേമ്പേഴ്സ്, ജെയിംസ് ബ്രൗൺ, ഡാര കാലിയറി, പീറ്റർ ബർക്ക് എന്നിവർ യോഗത്തിൽ പങ്കുചേരും.
നിലവിലുള്ള മെറ്റ് ഐറാന്റെ മുന്നറിയിപ്പുകളെക്കുറിച്ച് യോഗം ചർച്ച ചെയ്യും. മഞ്ഞ, ഓറഞ്ച്, ചുവപ്പ് അലർട്ട് സംവിധാനം പര്യാപ്തമാണോ എന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും.
Discussion about this post

