ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. 1,19,000 യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. വെസ്റ്റ് ഡബ്ലിനിലെ ഫിൻഗൽസിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡബ്ലിൻ ക്രൈം റെസ്പോൺസ് ടീമാണ് പരിശോധന നടത്തിയത്. ഇതിൽ 1,14,940 യൂറോ വിലവരുന്ന ഹെർബൽ കഞ്ചാവും, 3,010 യൂറോ വിലവരുന്ന കൊക്കെയ്നും 1,500 യൂറോ വിലവരുന്ന കെറ്റാമിനും ആണ് പിടിച്ചെടുത്തത് . ഇതിന് പുറമേ 9,500 യൂറോയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ 20 കാരൻ പോലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 2 പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി.

