ഡോണഗൽ തീരത്ത് കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി . ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ ലൗ സ്വില്ലിയിൽ മൂന്ന് പുരുഷന്മാർ കുടുങ്ങിക്കിടക്കുന്നതായി ബൻക്രാനയിലെ ഗാർഡയ്ക്ക് കോസ്റ്റ് ഗാർഡ് വിവരം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തിയത് .
രണ്ട് ആൺകുട്ടികളെ ലെറ്റർകെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി, അവരിൽ ഒരാളുടെ നില ഇപ്പോഴും ഗുരുതരമാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തേണ്ടതുണ്ടെന്നും ഗാർഡ അറിയിച്ചു.സ്ലിഗോയിൽ നിന്നുള്ള ഒരു ഹെലികോപ്റ്ററിന്റെ പിന്തുണയോടെ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. ആൻ ഗാർഡ സിയോച്ചാനയുടെ ഡോണഗൽ നോർത്ത് യൂണിറ്റുകളും ആംബുലൻസ് സർവീസും സംഭവസ്ഥലത്തുണ്ടായിരുന്നു. ആർഎൻഎൽഐയും തിരച്ചിലിനെ പിന്തുണച്ചു.

