തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസ് പ്രതികളായ 6 വിദ്യാർത്ഥികളുടെ എസ് എസ് എൽ സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞു. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പറഞ്ഞു.
ജുവനൈൽ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നൽകിയിരുന്നു. അതുകൊണ്ടാണ് പ്രതികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകിയതെന്നും എസ് ഷാനവാസ് വിശദീകരിച്ചു.
അക്രമ വാസനകൾ വച്ചുപൊറിപ്പിക്കാനാകില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസൾട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്. കേസിൽ പ്രതികളായ കുട്ടികളെ മൂന്ന് വർഷത്തേക്ക് ഡീബാർ ചെയ്തതായും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് വ്യക്തമാക്കി.

