ഡബ്ലിൻ: അയർലൻഡിന്റെ 10ാമത് പ്രസിഡന്റായി ചുമതലയേറ്റ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി. ഡബ്ലിൻ കാസിലിൽ നടന്ന പ്രൗഢഗംഭീരമായ പരിപാടിയിൽ വച്ച് ഇന്നലെ ആയിരുന്നു സത്യപ്രതിജ്ഞ. അയർലൻഡിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന മൂന്നാമത്തെ വനിത കൂടിയാണ് കാതറിൻ കനോലി.
14 വർഷത്തിന് ശേഷമാണ് അയർലൻഡ് പ്രസിഡന്റ് സ്ഥാനത്ത് മാറ്റം ഉണ്ടാകുന്നത്. കഴിഞ്ഞ 14 വർഷമായി മൈക്കിൾ ഡി ഹിഗ്ഗിൻസ് ആയിരുന്നു പ്രസിഡന്റ് സ്ഥാനത്ത് തുടർന്നിരുന്നത്. മാറ്റത്തിനുള്ള ഉത്തേജകമായി താൻ പ്രവർത്തിക്കുമെന്ന ഉറപ്പുണ്ടെന്ന് അധികാരമേറ്റതിന് പിന്നാലെ കനോലി പറഞ്ഞു.
Discussion about this post

