മലപ്പുറം : തിരൂരിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ഏഴൂർ സ്വദേശിയായ ഇർഫാന (30), രണ്ട് വയസ്സുള്ള മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയായ ഭർത്താവ് റാഫി വിദേശത്താണ്. ഇർഫാനയുടെ പിതാവ് പള്ളിയിൽ പോയപ്പോഴാണ് സംഭവം. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
ഇർഫാനയുടെ അമ്മ നാല് മാസം മുമ്പ് മരണപ്പെട്ടിരുന്നു . സംഭവത്തിൽ ഇർഫാന കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സംഭവത്തിൽ തിരൂർ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

