മലപ്പുറം: പ്രശസ്ത വ്ലോഗർ ജുനൈദ് (32)വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്നിലെ മറാത്താണി വളവിൽ ബൈക്ക് മണൽക്കൂനയിൽ ഇടിച്ചുകയറി നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം.
ഇന്ന് വൈകുന്നേരം 5:20 ഓടെയാണ് സംഭവം. രക്തത്തിൽ കുളിച്ച് റോഡരികിൽ കിടന്ന ജുനൈദിനെ ആദ്യം കണ്ടത് ബസ് ജീവനക്കാരാണ്. തലയ്ക്ക് പിന്നിലായിരുന്നു പരിക്കേറ്റത് . ജുനൈദിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരിയിൽ നിന്ന് വഴിക്കടവിലേക്കുള്ള യാത്രയിലായിരുന്നു ജുനൈദ്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സ്ത്രീയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജുനൈദിനെ മാർച്ച് 1 ന് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.