തിരുവനന്തപുരം: തിരുവനന്തപുരത്തെ പട്ടത്തുള്ള ഫർണ്ണിച്ചർ ഗോഡൗണിൽ തീപിടുത്തം . മെത്തകൾ ഉൾപ്പെടെ വിവിധ വസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. നാല് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് യൂണിറ്റുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്.
ആവശ്യമെങ്കിൽ കൂടുതൽ യൂണിറ്റുകൾ വിന്യസിക്കുമെന്ന് ഫയർ ഉദ്യോഗസ്ഥർ പറഞ്ഞു. തീ പൂർണ്ണമായും അണച്ചിട്ടില്ല, കൂടാതെ ഗോഡൗണിന്റെ ഏത് ഭാഗത്താണ് തീപിടുത്തമുണ്ടായതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മുൻകരുതൽ നടപടിയായി സമീപത്തെ കടകളിൽ നിന്നുള്ള വസ്തുക്കൾ മാറ്റി.

