കൊല്ലം: കടയ്ക്കലില്‍ എസ്എഫ്ഐ നേതാവ് ജീവനൊടുക്കിയ നിലയില്‍.എസ്എഫ്ഐ കടയ്ക്കല്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദ് ആണ് മരിച്ചത്. വീട്ടിലാണ് അഭിനന്ദിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സഹോദരൻ ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയപ്പോൾ മുറി അടച്ചിട്ട നിലയിലായിരുന്നു. തട്ടി വിളിച്ചിട്ടും തുറന്നില്ല. വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത് . കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല.
Discussion about this post

