കൊച്ചി : നാസിക് ടിസിഎസിലെ മതപരിവർത്തന വിഷയത്തിൽ ശക്തമായി പ്രതികരിച്ച് മുൻ പൊലീസ് മേധാവി ഡോ. ടി പി സെൻ കുമാർ. ഉത്തരേന്ത്യയിൽ ഏതേലും ബിജെപി നേതാവ് കാരണം ഒരാൾക്ക് പനി വന്നാൽ പോലും മുണ്ടും മടക്കി കുത്തി പ്രക്ഷോഭം നടത്തുന്നവർ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാത്തതെന്നാണ് സെൻ കുമാറിന്റെ ചോദ്യം.
കാശ്മീർ വിഘടനവാദികളെയും , ഗാസയ്ക്കും , ഇറാൻ ഭരണാധികാരികളെയും , അജ്മൽ കസബിനെയും , ബിൻ ലാദനെയുമൊക്കെ പിന്തുണയ്ച്ചും , കേരള സ്റ്റോറി സിനിമയെയും ദേശീയതയെയും പ്രധാനമന്ത്രിയെയും ബിജെപിയെയും എതിർത്തും പുട്ടിന് പീര പോലെ പോസ്റ്റിട്ട എത്ര മുസ്ലിം സുഹൃത്തുക്കൾ ഈ വിഷയത്തിൽ ഇരകൾക്കുവേണ്ടി നിലകൊണ്ടുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.കേസിലെ പ്രതിയായ നിദാഖാൻ ഇപ്പോൾ ഒളിവിലാണ്. മിക്കവാറും ഇവൾ കേരളത്തിലേയ്ക്ക് കടന്നിരിക്കാനാണ് സാധ്യത. ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോയെന്നും സെൻ കുമാർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….

