കുവൈത്ത് ; കുവൈറ്റ് വിമാനത്താവളത്തിലെ ടി 1 ടെർമിനലിനു നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു മരണം . നിരവധി പേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിലെ നിരവധി സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടായി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിമാന സർവീസുകൾ നിർത്തി വച്ചു. ലാൻഡ് ചെയ്യാനുളള വിമാനങ്ങൾ മറ്റ് വിമാനത്താവളത്തിലേയ്ക്ക് വഴി തിരിച്ചു വിട്ടു.
56 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത് . ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ് . വിമാനത്താവളത്തിനു പുറമേ കുവൈത്തിലെ വിവിധ നയതന്ത്ര മിഷൻ ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായി. ഇറാന്റെ ഈ നടപടിയെ മറ്റ് ഗൾഫ് രാജ്യങ്ങളും അപലപിച്ചു. യുഎസ് ആക്രമണത്തിനുള്ള തിരിച്ചടിയായാണ് ഇറാൻ കുവൈറ്റിനും, ബഹ്റിനും നേരെ ആക്രമണം നടത്തുന്നത്.
അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കുവൈറ്റ് വിമാനത്താവളത്തിലെ സർവീസുകൾ നിർത്തിവച്ചു. ലാൻഡ് ചെയ്യാനുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. കോഴിക്കോട് നിന്ന് കുവൈറ്റിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനം യാത്രയ്ക്കിടെ കോഴിക്കോട്ടേയ്ക്ക് തന്നെ തിരിച്ചു വിട്ടു. സംഘർഷം ആരംഭിച്ച ശേഷം കോഴിക്കോട് നിന്ന് കുവൈറ്റി്ലേയ്ക്ക് പുറപ്പെട്ട ആദ്യവിമാനമായിരുന്നു ഇത്.

