കാസർകോട് : യുവതി നൽകിയ പരാതിയിൽ കാസർകോട് ജില്ലാ സെക്രട്ടറി കെ. അനുരാഗിനെതിരെ നടപടിയെടുക്കാതെ എസ് എഫ് ഐ . സംഘടന ഉടൻ നടപടിയെടുക്കില്ലെന്നും പരാതിക്കാരിയുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗമായ യുവതി സിപിഎം ജില്ലാ നേതൃത്വത്തിനാണ് പരാതി നൽകിയത്. അനുരാഗ് വാട്സ്ആപ്പ് വഴി നിരവധി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി പരാതിയിൽ പറഞ്ഞിരുന്നു.
രണ്ട് മാസം മുമ്പ് എസ്എഫ്ഐ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിക്ക് യുവതി പരാതി നൽകിയിരുന്നു, പക്ഷേ നടപടിയൊന്നും സ്വീകരിച്ചില്ല. ഇതിനെത്തുടർന്ന്, പരാതിയുമായി അവർ നേരിട്ട് സിപിഎം ജില്ലാ സെക്രട്ടറി രാജഗോപാലിനെ സമീപിച്ചു. എന്നാൽ അനുരാഗിനെതിരെ ഉടൻ നടപടിയെടുക്കേണ്ടെന്ന് പാർട്ടി നേതാക്കൾ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം പാർട്ടി നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെ സമീപിക്കാനാണ് യുവതിയുടെ തീരുമാനം.

