പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയെക്കുറിച്ച് പ്രോസിക്യൂട്ടർ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് വിധി ഇന്നത്തേയ്ക്ക് മാറ്റിവച്ചത്.
പരാതിക്കാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചിരുന്നു . അറസ്റ്റ് സുപ്രീം കോടതിയുടെ നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും രാഹുലിനെതിരായ രണ്ടാമത്തെ പരാതിയിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും കേസിൽ എസ്ഐടിക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ലെന്നും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. രാഹുൽ രണ്ടാഴ്ചയിലേറെയായി ജയിലിലാണ്. ജാമ്യം ലഭിച്ചതോടെ രാഹുൽ ജയിൽ മോചിതനാകും.
മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് അരുന്ധതി ദിലീപ് ജാമ്യാപേക്ഷ നൽകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. അടച്ചിട്ട കോടതിമുറിയിൽ രണ്ട് മണിക്കൂർ നീണ്ട വിശദമായ വാദങ്ങൾക്ക് ശേഷമാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി എം ജി ദേവി ഹാജരായി. രാഹുലിന് യുവതിയുമായി ഉഭയസമ്മതത്തോടെയുള്ള ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പ്രതിഭാഗം ഹാജരാക്കി. എന്നാൽ, പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ജാമ്യം നിഷേധിച്ചു. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും കൂടുതൽ പരാതികൾ വരുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

