തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് എഡിജിപി എംആർ അജിത് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഡിജിപി റവാദ ചന്ദ്രശേഖർ തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു . ഇതേ തുടർന്നാണ് നടപടി. ആഭ്യന്തര മന്ത്രി നൽകിയ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിൽ ബെവ്കോയുടെ എംഡിയാണ് എംആർ അജിത് കുമാർ.
അജിത് കുമാറിന് അനുകൂലമായി റിപ്പോർട്ട് എഡിറ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കും. ഈ മാസം 31 ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് നടപടി. അജിത് കുമാറിനെതിരെ നടപടി വൈകുന്നതിനെതിരെ യുഡിഎഫിനുള്ളിൽ നിന്ന് ഉൾപ്പെടെ നിരവധി കോണുകളിൽ നിന്ന് ശക്തമായ വിമർശനം ഉയർന്നിരുന്നു.
നവകേരള പരിപാടിക്കിടെ പിണറായി വിജയന്റെ സുരക്ഷാ സംഘം കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

