ഇസ്ലാമാബാദ് : പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യ തങ്ങളെ ആക്രമിച്ചേക്കുമെന്ന ഭയത്തിലാണ് ഷഹബാസ് ഷെരീഫ് . റാവൽപിണ്ടിയിലെ ഒരു സൈനിക ആശുപത്രിയിൽ നിന്നുള്ള രഹസ്യ രേഖയിൽ നിന്നാണ് ഷഹബാസ് ഷെരീഫിനെ രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നത് .
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം, പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിർത്തികൾ അടച്ചുകൊണ്ട് നയതന്ത്രബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. കൂടാതെ, പാകിസ്ഥാനികളോട് രാജ്യം വിടാനും ഉത്തരവിട്ടു.
ഇന്ത്യൻ സർക്കാരിന്റെ തീരുമാനങ്ങളിൽ രോഷാകുലരായ പാകിസ്ഥാൻ ഇന്ത്യയെ വെല്ലുവിളിക്കുകയും ചെയ്തു . എന്നാൽ കടുത്ത പട്ടിണിയും , പണപ്പെരുപ്പവും മൂലം കഷ്ടപ്പെടുന്ന പാകിസ്ഥാൻ ഇന്ത്യയുടെ ആക്രമണത്തെ ഏറെ ഭയപ്പെടുന്നുണ്ട് എന്നതാണ് സത്യം . പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉത്കണ്ഠാകുലനും ദിശാബോധം നഷ്ടപ്പെട്ടവനുമായാണ് ആശുപത്രിയിലെത്തിയതെന്നാണ് പറയപ്പെടുന്നത് . നിയന്ത്രണരേഖയിലെ സംഘർഷഭരിതമായ അന്തരീക്ഷം കണ്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഭയന്നിരിക്കുന്നതായും സൂചനയുണ്ട്.
പാക് സൈന്യം തന്നെ ഇന്ത്യ ആക്രമിക്കുമെന്ന മുന്നറിയിപ്പുകൾ സർക്കാരിന് നൽകിയിരുന്നു.ഷഹബാസിന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണെന്ന് ഇപ്പോഴും വ്യക്തമല്ല . വിവരങ്ങൾ മറച്ചുവെക്കാനും ഉത്തരവ് ഉണ്ടായിരുന്നു.പ്രധാനമന്ത്രിയെക്കുറിച്ച് മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കരുതെന്ന് എഴുതിയിട്ടുണ്ട്. ഏപ്രിൽ 27 മുതൽ ഷെരീഫ് ആശുപത്രിയിൽ ചികിത്സയിലാണ്.

