ന്യൂഡൽഹി: വഖഫ് ബില്ലിന് സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ അംഗീകാരം. 14 ഭേദഗതികളോടെയാണ് ബിൽ അംഗീകരിച്ചത് . അതേസമയം പ്രതിപക്ഷം നിർദ്ദേശിച്ച എല്ലാ ഭേദഗതികളും നിരസിച്ചു.കമ്മിറ്റി അംഗീകരിച്ച ഭേദഗതികൾ നിയമത്തെ മികച്ചതും ഫലപ്രദവുമാക്കുമെന്ന് യോഗത്തിന് ശേഷം കമ്മിറ്റി ചെയർമാൻ ജഗദാംബിക പാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ ജനാധിപത്യ പ്രക്രിയയെ തകിടം മറിച്ചാണ് ബില്ലിന് അംഗീകാരം നൽകിയതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.”ഇതൊരു പ്രഹസനമായിരുന്നു. ഞങ്ങളുടെ വാദം കേട്ടില്ല. ജഗദാംബിക സ്വേച്ഛാധിപത്യപരമായ രീതിയിലാണ് പ്രവർത്തിച്ചത്,” ടിഎംസി എംപി കല്യാൺ ബാനർജി പറഞ്ഞു.
പ്രതിപക്ഷം മുന്നോട്ടുവച്ച ഭേദഗതികളെല്ലാം വോട്ടിനിന്ന് തള്ളിയപ്പോള്‍ ഭരണപക്ഷാംഗങ്ങള്‍ നിര്‍ദേശിച്ച 14 ഭേദഗതികള്‍ അംഗീകരിച്ചു. പ്രതിപക്ഷ നിര്‍ദേശങ്ങളെ ജെ.പി.സിയിലെ 10 അംഗങ്ങള്‍ പിന്തുണച്ചു. 16 പേര് എതിര്‍ത്തു.