ശ്രീനഗർ ; പഹൽഗാം ഭീകരർക്ക് ഭക്ഷണവും വെള്ളവും എത്തിച്ച് നൽകിയതിന് സുരക്ഷാ സേന പിടികൂടിയ കശ്മീർ സ്വദേശി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നദിയിൽ മുങ്ങി മരിച്ചു . ജമ്മു കശ്മീരിലെ കുൽഗാം സ്വദേശി ഇംതിയാസ് അഹമ്മദ് ആണ് മരിച്ചത് . ലഷ്കർ-ഇ-തൊയ്ബ സ്ലീപ്പർ സെല്ലിലെ അംഗമാണ് ഇംതിയാസ് .
ഏപ്രിൽ 23 ന് സുരക്ഷാ സേനയുമായുള്ള ചെറിയ വെടിവയ്പ്പിന് ശേഷം രണ്ട് തീവ്രവാദികൾ രക്ഷപ്പെട്ട ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇംതിയാസിന്റെ പങ്ക് പുറത്തുവന്നതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ലഷ്കർ ഒളിത്താവളത്തെക്കുറിച്ച് തനിക്ക് അറിവുണ്ടെന്നും, ആഹാരമടക്കം എത്തിച്ചു നൽകാറുണ്ടെന്നും ഇംതിയാസ് സമ്മതിച്ചു. തുടർന്ന് ഇംതിയാസുമായി ഒളിത്താവളത്തിലേയ്ക്ക് പോകുന്നതിനിടെ ഇയാൾ സമീപത്തെ നദിയിലേയ്ക്ക് ചാടുകയായിരുന്നു.
ഇംതിയാസ് നദിയിൽ ചാടിയതും ഒഴുക്കിൽപ്പെട്ടതും വ്യക്തമാക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു.

