ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ . സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ജനക്കൂട്ടത്തോടുള്ള തന്റെ ആദ്യ ഞായറാഴ്ച സന്ദേശത്തിലാണ് ലോകത്തിലെ പ്രധാന ശക്തികളോട് “ഇനി യുദ്ധം വേണ്ട” എന്ന് ലിയോ പതിനാലാമൻ മാർപാപ്പ അഭ്യർത്ഥിച്ചത്.ഉക്രെയ്നിൽ “ആധികാരികവും ശാശ്വതവുമായ സമാധാനം”, ഗാസയിൽ വെടിനിർത്തൽ, എല്ലാ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കൽ എന്നിവയ്ക്കും ലിയോ ആഹ്വാനം ചെയ്തു.ലോകത്തിന് “സമാധാനത്തിന്റെ അത്ഭുതം” നൽകണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
“മൂന്നാം ലോക മഹായുദ്ധം ഭാഗികമായി നടക്കുന്ന നാടകീയമായ ഒരു സാഹചര്യത്തിലൂടെ ഇന്നത്തെ ലോകം ജീവിക്കുകയാണ്. ഉക്രെയ്നിലെ പ്രിയപ്പെട്ട ജനങ്ങളുടെ കഷ്ടപ്പാട് തന്റെ ഹൃദയത്തിൽ വഹിക്കുന്നു. ആധികാരികവും നീതിയുക്തവും ശാശ്വതവുമായ സമാധാനം” കൈവരിക്കുന്നതിനായി ചർച്ചകൾ ഉണ്ടാകണം “ അദ്ദേഹം അഭ്യർത്ഥിച്ചു.ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും ആണവായുധങ്ങളുള്ള അയൽക്കാർക്കിടയിൽ ശാശ്വതമായ ഒരു കരാറിലേക്ക് ചർച്ചകൾ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു

