ചെന്നൈ : ഉത്തരേന്ത്യയിൽ ഒരു സ്ത്രീയ്ക്ക് 10 പുരുഷന്മാരെ വരെ വിവാഹം ചെയ്യാമെന്ന വിവാദ പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി ദുരൈ മുരുകൻ . തമിഴ് ഭാഷയെ അപമാനിക്കുന്നവരുടെ നാവ് മുറിച്ചു കളയുമെന്നും മന്ത്രി ഭീഷണി മുഴക്കി.കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ തമിഴ്നാട് എംപിമാരെ അപമാനിക്കുന്ന പരാമർശങ്ങളെ അപലപിച്ച് സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
‘ ഉത്തരേന്ത്യക്കാർ ദിവസത്തിൽ ഒരിക്കൽ പോലും കുളിക്കാറില്ല . .നിങ്ങൾ ഞങ്ങളെ അപരിഷ്കൃതരെന്ന് വിളിക്കുന്നു, ഒരു തമിഴൻ നിങ്ങളോട് തർക്കിക്കില്ല, പക്ഷെ നിങ്ങളുടെ നാവ് മുറിക്കും . കുട്ടികളെ ഉണ്ടാക്കുകയല്ലാതെ ഉത്തരേന്ത്യക്കാർക്ക് മറ്റ് ജോലിയില്ല.
ആദ്യം, അവർ പറഞ്ഞു, ‘നമ്മൾ രണ്ട്, നമ്മുടെ രണ്ട്’. പിന്നെ, ‘നമ്മൾ രണ്ട്, നമ്മുടെ ഒന്ന്’. ഇപ്പോൾ? ‘നമ്മൾ രണ്ട്, എന്തിന് ഒന്ന്?’ ശരി, ഞങ്ങൾ അത് പാലിച്ചു. പക്ഷേ വടക്കേ ഇന്ത്യയെ നോക്കൂ – അത്തരം നിയമങ്ങളൊന്നുമില്ല! കുട്ടികളെ ഉണ്ടാക്കുകയല്ലാതെ അവർക്ക് മറ്റ് ജോലിയില്ല. ഓരോരുത്തരും 17, 18, അല്ലെങ്കിൽ അതിലും കൂടുതൽ ഉണ്ടാക്കി,- ദുരൈ മുരുകൻ പറഞ്ഞു.
പ്രസംഗത്തിനെതിരെ രൂക്ഷ പ്രതികരണമാണുയരുന്നത് .