ന്യൂഡൽഹി: ഉരുൾ പൊട്ടൽ ദുരിതത്തിന്റെ കെടുതികൾ അനുഭവിക്കുന്ന വയനാടിന്റെ 530 കോടി രൂപ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ. 529.50 കോടിയുടെ മൂലധന നിക്ഷേ വായ്പയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്.
പലിശരഹിതമായ ഈ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇക്കാര്യം അറിയിച്ച് സംസ്ഥാന ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്ക് കേന്ദ്രം കത്തയച്ചു. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്രം സഹായം അനുവദിച്ചിരിക്കുന്നത്.
അതേസമയം, മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നും കേന്ദ്രത്തിന്റെ നിർദ്ദേശമുണ്ട്. കാലതാമസം നേരിട്ടാൽ തുടർനടപടികൾ ദുഷ്കരമാകും. എന്നാൽ, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന സമയത്തിൽ പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് സംസ്ഥാന ധനവകുപ്പിന്റെ പ്രാഥമിക പ്രതികരണം.