കോഴിക്കോട് : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കോഴിക്കോട് കൈതപ്പൊയിലിലാണ് അപകടം . എതിരെ വന്ന പിക്കപ്പ് ലോറിയുമായി ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിക്കുകയായിരുന്നു.
സന്നിധാനത്ത് ദർശനം കഴിഞ്ഞ് ബാംഗ്ലൂരിലേയ്ക് മടങ്ങുന്നവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് . അപകടത്തിൽ പരിക്കേറ്റ 10 പേരെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. അതേസമയം പത്തനം തിട്ടയിൽ സ്കൂളിൽ ബസിൽ തട്ടിയ തീർത്ഥാടക വാഹനം ഓടയിലേയ്ക്ക് മറിഞ്ഞു. പത്തനംതിട്ട ളാഹ പുതുക്കടയിലാണ് അപകടമുണ്ടായത് . അപകടത്തില്‍ സ്കൂൾ ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളിൽ ഒരാൾക്ക് നിസ്സാര പരിക്കേറ്റു.
Discussion about this post