ന്യൂഡൽഹി: പാകിസ്ഥാനിലെ പ്രധാന വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയെത്തുടർന്ന് വെടിനിർത്തൽ പ്രഖ്യാപിച്ചു. ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തെയും യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. റാവൽപിണ്ടിയിലും സിയാൽകോട്ടിലും വ്യോമാക്രമണം നടത്തിയതായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു
പാകിസ്ഥാൻ ഭീകരർ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകളും നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള സൈനിക പോസ്റ്റുകളും ഇന്ത്യൻ സൈന്യം നശിപ്പിച്ചതാണ് വെടിനിർത്തൽ തീരുമാനത്തിലേക്ക് നയിച്ചത്.
ഉച്ചയോടെ പാകിസ്ഥാൻ സൈന്യത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) വെടിനിർത്തൽ നിർദ്ദേശം അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. സൈനിക തല ചർച്ചകൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ‘ ഇന്ത്യൻ സൈന്യം ‘ഇന്ത്യ പാകിസ്ഥാനിലെ മതപരമായ സ്ഥലങ്ങൾ ആക്രമിച്ചിട്ടില്ല, പാകിസ്ഥാൻ തെറ്റായ പ്രചാരണങ്ങളിൽ ഏർപ്പെടുന്നു’; ഇന്ത്യ വെടിനിർത്തൽ കരാർ പാലിക്കും‘ വിക്രം മിശ്രി അറിയിച്ചു.
മെയ് 13 ന് ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ കൂടുതൽ ചർച്ചകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പേജിൽ സ്ഥിരീകരിച്ചു. ഒരു രാത്രി മുഴുവൻ നീണ്ട തീവ്രമായ ചർച്ചകൾക്ക് ശേഷമാണ് കരാറിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

