ഡബ്ലിൻ: അയർലൻഡിൽ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. വിശദാംശങ്ങളിൽ മാറ്റം വരുത്താനും ഇന്ന് കൂടി മാത്രമേ അവസരമുള്ളൂ. വോട്ടർപട്ടികയിലെ പേരുണ്ടോയെന്നും വിശദാംശങ്ങൾ ശരിയാണോയെന്നും ഓൺലൈൻ ആയി വോട്ടർമാർക്ക് പരിശോധിക്കാം. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ TheRegister.ie എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
നിങ്ങളുടെ വോട്ടുകൾ നിങ്ങളുടെ ശബ്ദമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് എക്സിക്യൂട്ടീവ് ആർട്ട് ഒ ലീറി പറഞ്ഞു. വോട്ടർപട്ടികയിൽ പോരുണ്ടോയെന്ന് ഇപ്പോൾ തന്നെ ഉറപ്പുവരുത്തൂ. ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ ശബ്ദം ലോകം കേൾക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഗാൽവേ വെസ്റ്റിലും, ഡബ്ലിൻ സെൻട്രലിലുമാണ് ഉപതിരഞ്ഞെടുപ്പ്. ഈ മാസം 22 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

