ഡബ്ലിൻ: അയർലൻഡ് സർക്കാരിന്റെ ചിലവാക്കാൽ പദ്ധതികൾ രാജ്യത്തിന് തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ്. സർക്കാരിന്റെ ചിലവ് യൂറോപ്യൻ യൂണിയൻ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ഉചിതമായതിനെക്കാൾ കൂടുതൽ ചിലവാണ് സർക്കാരിന്റെ പദ്ധതിയെന്നും മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തിന്റെ സാമ്പത്തിക നിരീക്ഷണ ഏജൻസിയായ ഐറിഷ് ഫിസ്കൽ അഡൈ്വസറി കൗൺസിലാണ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സർക്കാരിന്റെ ചിലവ് പദ്ധതികൾ രാജ്യത്തെ കൂടുതൽ ദുർബലമായ അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിക്കാം. സമ്പദ്വ്യവസ്ഥയെക്കാൾ വേഗത ചിലവിൽ ഉണ്ടാകാം. ഇത് തിരിച്ചടിയാകുമെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post

