ഡബ്ലിൻ: അയർലൻഡിൽ ഇന്ന് മുതൽ അതികഠിനമായ ചൂടിന്റെ ദിനങ്ങൾ. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ വെള്ളിയാഴ്ചവരെ രാജ്യത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യെല്ലോ വാണിംഗ് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് പ്രാബല്യത്തിൽവരിക. അന്തരീക്ഷ താപനില 30 ഡിഗ്രിവരെ എത്താൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച രാവിലെ 9 മണിവരെ മുന്നറിയിപ്പ് തുടരും.
ഹീറ്റ് സ്ട്രെസിന് ഉൾപ്പെടെ വരും ദിവസങ്ങളിലെ താപനില കാരണമായേക്കാം. ഉറക്കത്തെ ബാധിച്ചേക്കാം. രാത്രി കാലങ്ങളിൽ 15 ഡിഗ്രിവരെ അന്തരീക്ഷ താപനില രേഖപ്പെടുത്താം. ഈ വാരം വ്യാഴാഴ്ച ആയിരിക്കും ഏറ്റവും ചൂടേറിയ ദിനമായിരിക്കുക എന്നാണ് മെറ്റ് ഐറാനിലെ കാലാവസ്ഥാ നിരീക്ഷകനായ മാർക്ക് ബോവെ പറയുന്നത്. അന്നേദിവസം 31 ഡിഗ്രിവരെ ചൂട് ഉയരാം.

