ഡബ്ലിൻ: അയർലൻഡിൽ ഈ വാരവും മഴയുള്ള കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. ഇന്ന് മുതൽ ഈ വാരം മുഴുവൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിലോ ശക്തമായോ മഴ ലഭിക്കാം. മിക്ക ദിവസങ്ങളിലും രാത്രി നേരങ്ങളിൽ ചാറ്റൽ മഴ അനുഭവപ്പെടാം.
കിഴക്കൻ മേഖലയിൽ നിന്നും തെക്ക്- കിഴക്കൻ മേഖലയിലേക്ക് മൂടൽ മഞ്ഞോ കാറ്റോ സഞ്ചരിക്കും. ഇത് മേഖലയിൽ തണുപ്പുള്ള കാലാവസ്ഥയ്ക്ക് കാരണം ആകും. 5 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അനുഭവപ്പെടുന്ന പരമാവധി അന്തരീക്ഷ താപനില.
Discussion about this post

