ഡബ്ലിൻ: മോണ്ട്പെലിയർ കുന്നിലെ ഹെൽഫയർ ക്ലബ്ബിൽ തീപിടിത്തം. അഗ്നിശമനസേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയം ആക്കി. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആംഭിച്ചിട്ടുണ്ട്.
ഇവിടെ ക്യാമ്പിംഗിന് എത്തിയ ആൾക്കാർ കത്തിച്ച സ്റ്റൗവിൽ നിന്നും പ്രദേശത്തേയ്ക്ക് തീ ആളിപ്പടരുകയായിരുന്നുവെന്നാണ് വിവരം. പ്രദേശത്ത് നിന്നും ക്യാമ്പിംഗ് സ്റ്റൗവും ടീ പോട്ടും സേനാംഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. നിലവിൽ കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ കാട്ടുതീ മുന്നറിയിപ്പ് പുറപ്പെടുവിച്ച മേഖലയാണ് ഇത്.
Discussion about this post

