ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഈ വാരാന്ത്യവും തെളിഞ്ഞ കാലാവസ്ഥയും ബീച്ചുകളിലും പുഴക്കരകളിലും ചിലവിടാനാകും ചിലർ പദ്ധതിയിട്ടിരിക്കുക. ഇവർക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് ഡബ്ലിനിലെ ഫയർ ബ്രിഗേഡ് സംഘം.
ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ നദികളിലും ബീച്ചുകളിലും നീന്താൻ എത്തുന്നവർ ധാരാളമാണ്. ഇതിനിടെ അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഡബ്ലിൻ ഫയർ ബ്രിഗേഡ് നൽകുന്ന മുന്നറിയിപ്പ്. ഈ വർഷം ഇതുവരെ 33 മുങ്ങിമരണങ്ങൾ ഉണ്ടായി. കഴിഞ്ഞ വർഷം 80 പേർക്കായിരുന്നു ജീവൻ നഷ്ടമായത്.
Discussion about this post

