ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ പോലീസിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഇന്നലെ രാത്രി ഫോർട്ട്വില്യം പാർക്ക് പ്രദേശത്ത് ആയിരുന്നു സംഭവം. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
പ്രദേശത്ത് കത്തിക്കുത്ത് നടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു മൂന്ന് ഉദ്യോഗസ്ഥർ. പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇവർ പ്രകോപിതരാകുകയായിരുന്നു. അറസ്റ്റിലായ മൂന്ന് പേരും യുവാക്കളാണ്. ഇവർക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തി. ഇവർ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
Discussion about this post

