ഡബ്ലിൻ : 2040 ആകുമ്പോഴേക്കും അയർലൻഡിലേയ്ക്ക് ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരെ അധികമായി ആവശ്യമായി വരുമെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്.
ദേശീയമായും പ്രാദേശികമായും ഹെൽത്ത് സർവീ എക്സിക്യൂട്ടീവ് പ്രൈമറി, കമ്യൂണിറ്റി കെയർ വർക്ക് ഫോഴ്സ് ആവശ്യകതകളിലാകും ആരോഗ്യപ്രവർത്തകരെ അധികമായി വേണ്ടി വരിക. എച്ച് എസ് ഇ ധനസഹായം നൽകുന്ന ഗവേഷണങ്ങൾ, ജനസംഖ്യാ വളർച്ചയെയും വാർദ്ധക്യത്തെയും ബാധിക്കുന്ന നിരവധി സാഹചര്യങ്ങൾ, തൊഴിലാളികളുടെ മാറ്റങ്ങൾ എന്നിവ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഓഡിയോളജി, ഡയറ്റെറ്റിക്സ്, ഒക്യുപേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി, പോഡിയാട്രി, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പി, പബ്ലിക് ഹെൽത്ത്, കമ്മ്യൂണിറ്റി നഴ്സിംഗ് എന്നീ വിഭാഗങ്ങളിലും ആരോഗ്യ പ്രവർത്തകരെ ആവശ്യമായി വരുമെന്നാണ് സൂചന .

