ഡബ്ലിൻ: അയർലൻഡിൽ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ഗതാഗത നിയമ ലംഘനത്തിന് പിടിയിലായത് നിരവധി പേർ. വ്യാഴാഴ്ച രാവിലെ മുതൽ ചെവ്വാഴ്ച വരെ ആയിരക്കണക്കിന് പേരാണ് നടപടി നേരിട്ടത്. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിച്ചതിന് നാല് ദിവസത്തിനിടെ 153 പേർ അറസ്റ്റിലായി.
മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 300 പേർക്ക് മേൽ ഗാർഡയുടെ റോഡ് സുരക്ഷാ വിഭാഗം പിഴ ചുമത്തി. ഈ മാസത്തെ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ഗുരുതരമായ ഏഴ് വാഹനാപകടങ്ങൾ ആണ് ഉണ്ടായത്. ചെക്പോയിന്റുകളിൽ ആയിരക്കണക്കിന് പേരെ പരിശോധിച്ചു. 3,000 പേരാണ് അമിത വേഗതയിൽ വാഹനം ഓടിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
Discussion about this post

